മാസ്സ് ടെസ്റ്റിങ്, യാത്രാ നിയന്ത്രണങ്ങൾ എന്നിവ വഴി വൈറസ് വ്യാപനം ചൈന നിയന്ത്രിച്ചിരുന്നെങ്കിലും കഴിഞ്ഞ മാസത്തിൽ രാജ്യാവ്യാപകമായി ആഭ്യന്തര യാത്രകൾ വർധിച്ചതിനാൽ രാജ്യം അതീവ ജാഗ്രതയിലാണ്.തലസ്ഥാനത്തെ മധ്യജില്ല കൂടിയായ ഡോങ്ചെങ്ങിലെ റാഫിള്‍സ് സിറ്റി മാള്‍ ബുധനാഴ്ച വൈകുന്നേരം അടച്ചുപൂട്ടിയിരുന്നു.
കൂടുതല്‍ രാജ്യങ്ങള്‍ കൊറോണ വൈറസ് നിയന്ത്രണങ്ങള്‍ നീക്കുമ്പോള്‍, ചൈന കര്‍ശനമായ സീറോ-കോവിഡ് തന്ത്രം പിന്തുടരുന്നത് തുടരുകയാണ്. കോവിഡിന്റെ തുടക്കം മുതല്‍ അന്താരാഷ്ട്ര അതിര്‍ത്തികള്‍ ചൈന അടച്ചിരുന്നു.ഏറ്റവും പുതിയ വ്യാപനം ദശലക്ഷക്കണക്കിന് ആളുകളെയാണ് ലോക്ക്ഡൗണിന് വിധേയമാക്കിയിരിക്കുന്നത്. ആഭ്യന്തര യാത്രാ നിയമങ്ങള്‍ കര്‍ശനമാക്കുകയും, നിരവധി ഫ്‌ലൈറ്റുകളും ട്രെയിനുകളും റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.