40 ലക്ഷം രൂപയാണ് ഇന്ത്യയില്‍ കാമറോയ്‌ക്ക് പ്രതീക്ഷിക്കുന്ന വില. ആഡംബര പ്രേമികള്‍ക്ക് പക്ഷെ ഇത് അത്ര കൂടുതലല്ല. എന്നാല്‍ വിലയിലും കൂടുതല്‍ ആഡംബരം നല്‍കാന്‍ കാമറോയ്ക്കു കഴിയുമെന്ന് കഴിഞ്ഞ ന്യൂഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ കാമറോയെ പ്രദര്‍ശിച്ചപ്പോഴെ മനസിലായതാണ്.
ഷെവര്‍ലേ ലോഗോയുള്ള കറുപ്പ് നിറമുള്ള ഗ്രില്‍, വീതിയേറിയ മുന്‍ഭാഗം 20 ഇഞ്ച് അലോയ് വീലുകള്‍, ചെറിയ റിയര്‍വ്യൂ മിററുകള്‍, മുന്നിലേക്ക് ചാഞ്ഞിരിക്കുന്ന പിന്‍ഭാഗം എന്നിവ കാമറോയെ ഒറ്റനോട്ടത്തില്‍ ആര്‍ക്കും സ്വന്തമാക്കാന്‍ തോന്നിക്കും.
ലെതറില്‍ പൊതിഞ്ഞ സ്റ്റിയറിംഗ്, റിമോട്ട് നിയന്ത്രണമുള്ള എസി., ഭേദപ്പെട്ട ബൂട്ട് സ്‌പേസ്, അനലോഗും ഡിജിറ്റലും ഒന്നിക്കുന്ന മീറ്റര്‍ കണ്‍സോള്‍, മള്‍ട്ടിമീഡിയ ടച്ച് സ്‌ക്രീന്‍ മ്യൂസിക് സംവിധാനം എന്നിവയാണ് മറ്റ് പ്രധാന ഘടകങ്ങള്‍.
സ്‌പോര്‍ട്‌സ് കാറുകളിലെപ്പോലെ ഏറെ താഴ്‌ന്ന രീതിയിലാണ് ലെതറില്‍ പൊതിഞ്ഞ സീറ്റുകളുടെ സ്ഥാനം. എന്നാല്‍
സീറ്റുകള്‍ സൌകര്യത്തിനനുസരിച്ച് ക്രമീകരിക്കാവുന്ന തരത്തിലുള്ളവയാണ്. കൂടുതല്‍ സ്ഥലവും കാറിനുള്ളിലുണ്ട്. ആറ് എയര്‍ ബാഗുകള്‍, ഇ.ബി.ഡിയോട് കൂടിയ ആന്റിലോക്ക് ബ്രേക്കിംഗ് സംവിധാനം എന്നിവ സുരക്ഷയ്‌ക്കായി നല്‍കിയിരിക്കുന്നു.