ഇപിഎഫിൽ ചേരുന്നതിനായുള്ള ഉയർന്ന പ്രായപരിധി 21,000 രൂപയാക്കിയേക്കും

Webdunia
വ്യാഴം, 24 നവം‌ബര്‍ 2022 (20:09 IST)
എംപ്ലോയീസ് പ്രോവിഡൻ്റ് ഫണ്ടിൽ ചേരുന്നതിനുള്ള ഉയർന്ന ശമ്പളപരിധി കൂട്ടിയേക്കും. നിലവിലെ 15,000 രൂപയിൽ നിന്ന് 21,000 രൂപയാക്കുന്നതിനെ പറ്റിയാണ് ഇപിഎഫ്ഒ ആലോചിക്കുന്നത്. ഇതോടെ സർക്കാരിൻ്റെ സാമൂഹ്യസുരക്ഷാപദ്ധതിയിൽ അംഗമാകാൻ കൂടുതൽ ജീവനക്കാർക്ക് സാധിക്കും.
 
കാലാകാലങ്ങളിൽ ഉയർന്ന വേതന പരിധി നിശ്ചയിക്കാൻ വിദഗ്ധ സമിതി രൂപീകരിക്കാനാണ് തീരുമാനം. പണപ്പെരുപ്പ നിരക്കിനനുസരിച്ച് ചുരുങ്ങിയ ശമ്പളപരിധി ഇടയ്ക്കിടെ അവലോകനം ചെയ്യാനും പുതുക്കാനുമാണ് ഇപിഎഫ്ഒ ഉദ്ദേശിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article