രൂപയുടെ പ്രചാരം വർധിപ്പിക്കാൻ ലക്ഷ്യമിട്ട് ഇന്ത്യ, ശ്രീലങ്കക്കാർക്ക് ഇനി ഇന്ത്യൻ രൂപ കയ്യിൽ വെയ്ക്കാം

ചൊവ്വ, 29 നവം‌ബര്‍ 2022 (19:35 IST)
ശ്രീലങ്കക്കാർക്ക് ഇനി 10,000 ഡോളറിന് തുല്യമായ ഇന്ത്യൻ രൂപ കൈവശം വെയ്ക്കാം. ഇന്ത്യൻ രൂപയെ വിദേശ കറൻസിയാക്കി വിജ്ഞാപനം ചെയ്യുന്നതിൻ്റെ ഭാഗമായി ശ്രീലങ്കയുടെ അപേക്ഷ പരിഗണിച്ചാണ് തീരുമാനം. ഡോളറിൻ്റെ ലഭ്യതകുറവ് മൂലം ശ്രീലങ്ക അനുഭവിക്കുന്ന പ്രശ്നങ്ങൾ ഒരുവിധ പരിഹരിക്കാൻ പുതിയ തീരുമാനം സഹായകമാകും. ഏഷ്യൻ മേഖലയിലെ ഡോളറിൻ്റെ ആശ്രിതത്വം കുറയ്ക്കാനും രൂപയുടെ സ്വാധീനം ഉയർത്താനും ലക്ഷ്യമിട്ടാണ് പദ്ധതി.
 
ലങ്കൻ പൗരന്മാർക്ക് ഇനി ഇന്ത്യൻ രൂപയെ ഏത് കറൻസിയിലേക്കും മാറ്റാം. ശ്രീലങ്കൻ ബാങ്കുകളുടെ ഓഫ്ഷോർ‌ യൂണിറ്റുകൾക്ക് പ്രവാസികളിൽ‌നിന്ന് നിക്ഷേപങ്ങൾ സ്വീകരിക്കാം. ഇതിനായി വിദേശകറൻസി കൈകാര്യം ചെയ്യാനുള്ള അക്കൗണ്ടായ നോസ്ട്രോ അക്കൗണ്ട് തുറക്കാൻ ശ്രീലങ്കൻ ബാങ്കുകൾ ഇന്ത്യൻ ബാങ്കുകളുമായി കരാറുണ്ടാക്കണം.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍