മാരുതി സുസൂക്കി ഇന്ത്യ 69,555 കാറുകള്‍ തിരിച്ച് വിളിക്കുന്നു
മാരുതി സുസൂക്കി ഇന്ത്യ 69,555 കാറുകള്‍ തിരിച്ച് വിളിക്കുന്നു.വയറിംഗിലെ തകരാറുകള്‍ പരിഹരിക്കുന്നതിനാണ് നടപടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
2010 മാര്‍ച്ച് 8 നും 2013 ആഗസ്റ്റ് 11 നും ഇടയില്‍ നിര്‍മ്മിച്ച ഡിസയര്‍, സ്വിഫ്റ്റ്, റിറ്റ്സ് മോഡലുകളാണ് തിരികെ വിളിക്കുന്നത്.
2010 മാര്‍ച്ച് 8 നും 2013 ആഗസ്റ്റ് 11 നും ഇടയില്‍ നിര്‍മ്മിച്ച മേല്‍പ്പറഞ്ഞ മോഡലുകളില്‍ മാത്രമാണ് തകരാര്‍ കണ്ടെത്തിയിരിക്കുന്നതെന്നും കമ്പനിയുടെ മറ്റ് കാറുകള്‍ക്ക് തകരാറുകള്‍ ഇല്ലെന്നും മാരുതി സുസുക്കി അറിയിച്ചിട്ടുണ്ട്.