Byjus: ബൈജൂസിൽ നിന്നും ബൈജു പുറത്തേക്ക് ?, തീരുമാനം ഈ മാസം 23ന്

അഭിറാം മനോഹർ

ബുധന്‍, 21 ഫെബ്രുവരി 2024 (20:34 IST)
ബൈജൂസിന്റെ നേതൃത്വത്തില്‍ നിന്നും ബൈജു രവീന്ദ്രനെയും ഡയറക്ടര്‍ ബോര്‍ഡിലെ മറ്റംഗങ്ങളായ ദിവ്യ ഗോകുല്‍നാഥ്,റിജു രവീന്ദ്രന്‍ എന്നിവരെയും പുറത്താക്കി കമ്പനിയുടെ ബോര്‍ഡ് പുനഃസംഘടിപ്പിക്കാന്‍ ഓഹരി ഉടമകള്‍. ഈ മാസം 23നാകും ഇത് സംബന്ധിച്ച വോട്ടെടുപ്പ് നടത്തുക. ഇതിനായി അസാധാരണ പൊതുയോഗം(ഇ ജി എം) വിളിച്ചിരിക്കുകയാണ് ഓഹരി ഉടമകള്‍.
 
അതേസമയം സാമ്പത്തികപ്രതിസന്ധിയിലായ ബൈജൂസ് ബെംഗളുരുവിലെ തങ്ങളുടെ നാല് ലക്ഷം ചതുരശ്ര അടിയുള്ള ഓഫീസ് കെട്ടിടം ഒഴിയാന്‍ തീരുമാനിച്ചു. മാസം നാല് കോടി രൂപ വാടകയിലായിരുന്നു ബൈജൂസിന്റെ മാതൃകമ്പനിയായ തിങ്ക് ആന്‍ഡ് ലേണ്‍ മൂന്നര വര്‍ഷം മുന്‍പ് പ്രസ്റ്റീജ് ഗ്രൂപ്പുമായി പാട്ടക്കരാര്‍ ഒപ്പുവെച്ചിരുന്നത്. ഇത് കൂടാതെ മറ്റ് ഓഫീസ് കെട്ടിടങ്ങളും ബൈജൂസ് ഒഴിയുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍