ഹിന്ദിയിലും തെലുങ്കിലും മിന്നിതിളങ്ങിയ താരമായ ജയപ്രദ ദേവദൂതനിലൂടെയും പ്രണയത്തിലൂടെയും മലയാളഠിലും അഭിനയിച്ചിട്ടുണ്ട്. തെലുങ്ക് ദേശം പാര്‍ട്ടിയിലൂടെയാണ് താരം രാഷ്ട്രീയത്തിലെത്തിയത്. പിന്നീട് സമാജ്‌വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു. ഉത്തര്‍പ്രദേശില്‍ നിന്നും ലോക്‌സഭയിലെത്തി. എന്നാല്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട ജയപ്രദ പിന്നീട് അമര്‍ സിംഗിന്റെ രാഷ്ട്രീയ ലോക് മഞ്ചില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചു. തുടര്‍ന്ന് ആര്‍എല്‍ഡിയിലേക്കും താരം മാറി. എന്നാല്‍ ലോക്‌സഭ ടിക്കറ്റില്‍ മത്സരിച്ച താരത്തിന് വിജയിക്കാനായില്ല. 2019ലാണ് താരം ബിജെപിയില്‍ എത്തിയത്.