വ്യാപാര രംഗത്ത് സഹകരണം വര്‍ധിപ്പിക്കുന്നതിനും വ്യാപാര രംഗത്തെ അസംതുലിതാവസ്ഥയ്ക്ക് പരിഹാരം കാണുന്നതിനുമായി ഇന്ത്യയും ചൈനയും വ്യവസായ പാര്‍ക്കുകള്‍ തുടങ്ങന്നത് സംബന്ധിച്ചുള്ള കരാറില്‍ ഉടനെ ഒപ്പുവെച്ചേക്കും.
കോടിക്കണക്കി രൂപയുടെ നിക്ഷേപമാണ് ഇന്ത്യ ചൈനയില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. ചൈനയുമായി 4000കോടി രൂപയുടെ വാണിജ്യ സാധ്യതകള്‍ ഇന്ത്യ കണക്കുകൂട്ടുന്നുണ്ട്. ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയും ചൈനീസ് പ്രധാനമന്ത്രി ലീ കിംങുമായി നടന്ന ചര്‍ച്ചയില്‍ വ്യാപാര വ്യവസായ വര്‍ധനയാണ് മുഖ്യവിഷയമായതെന്ന് ചൈനയിലെ ഇന്ത്യന്‍ അംബാസഡര്‍ കെ അശോക് കാന്ത അറിയിച്ചു
വാണിജ്യമന്ത്രി നിര്‍മ്മല സീതാരാമനും ചൈനീസ് സര്‍ക്കാരുമായി ഇന്ന് ബീജിംഗില്‍ നടക്കുന്ന ചര്‍ച്ചയില്‍ വ്യവസായപാര്‍ക്ക് സംബന്ധിച്ച് രൂപരേഖ തയ്യാറാക്കും.
വ്യവസായ പാര്‍ക്കുകള്‍ സംബന്ധിച്ച അവസാന തീരുമാനം ചൈനീസ് വിദേശകാര്യമന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശനവേളയില്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായുള്ള കൂടികാഴ്ചയിലായിരിക്കും ഉണ്ടാവുക.