സ്വകാര്യ ടെലികോം കമ്പനികളോട് മത്സരിക്കാന്‍ തകര്‍പ്പന്‍ ഓഫറുകളുമായി ബിഎസ്എൻഎല്‍ രംഗത്ത്. ഇതുവരെ പുറത്തിറക്കിയതില്‍ വെച്ച് ഏറ്റവും ലാഭകരമായ പ്ലാനുമായാണ് ബിഎസ്എന്‍എല്‍ ഇപ്പോള്‍ എത്തുന്നതെന്ന് ആര്‍ടിഎന്‍ ഏഷ്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
4498 രൂപയ്ക്ക് 80ജിബി 3ജി ഡാറ്റ എന്ന ഓഫറുമായാണ് ബിഎസ്എന്‍എല്‍ എത്തുന്നത്. ഒരു വര്‍ഷമാണ് ഈ ഓഫറിന്റെ കാലാവധി. ഈ ഓഫര്‍ പ്രകാരം ഒരു ജിബി ഡാറ്റയ്ക്ക് വെറും 56 രൂപ മാത്രമാണ് ആവശ്യമായി വരുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, എയര്‍ടെല്‍, വോഡഫോണ്‍, ഐഡിയ എന്നീ സ്വകാര്യ കമ്പനികള്‍ സമാനമായ പ്ലാനുകള്‍ മുന്‍പ് അവതരിപ്പിച്ചിട്ടുണ്ട്. ഈ പ്ലാനുകള്‍ക്കെല്ലാം 5000 രൂപയ്ക്ക് മുകളിലാണ് ഒരു വര്‍ഷം ചെലവുവരുന്നത്. ഇതുകൂടി കണ്ടാണ് ബി എസ് എന്‍ എല്‍ ഈ ഓഫര്‍ അവതരിപ്പിച്ചിട്ടുള്ളത്.