26 രൂപ മുടക്കൂ... അണ്‍ലിമിറ്റഡ് വോയിസ് കോള്‍ അസ്വദിക്കൂ; കിടിലന്‍ ഓഫറുമായി ബിഎസ്എന്‍എല്‍ ‍!

വ്യാഴം, 6 ഏപ്രില്‍ 2017 (11:19 IST)
ജിയോയെ തറപറ്റിക്കാന്‍ വീണ്ടും അണ്‍ലിമിറ്റഡ് ഓഫറുമായി ബിഎസ്എന്‍എല്‍ രംഗത്ത്.  26 രൂപയുടെ അണ്‍ലിമിറ്റഡ് ടോക്ടൈം എന്ന ഓഫറുമായാണ് ബിഎസ്എന്‍എല്‍ ഇപ്പോള്‍ എത്തിയിരിക്കുന്നത്. ഏപ്രില്‍ ഒന്നു മുതല്‍ മൂന്നു മാസമാണ് ഈ ഓഫറിന്റെ കാലാവധി. 
 
STV26 എന്ന പാക്ക് റീച്ചാര്‍ജ്ജ് ചെയ്താല്‍ 26 മണിക്കൂര്‍ അണ്‍ലിമിറ്റഡ് ടോക്ടൈമാണ് ലഭിക്കുക. അതായത് ഒരു മണിക്കൂറിന് ഒരു രൂപ എന്ന നിരക്കില്‍ മാത്രമാണ് ഉപഭോക്താക്കള്‍ക്ക് ചിലവാകുന്നത്. ഈ ഓഫറില്‍ ഏതു നെറ്റ്‌വര്‍ക്കിലേക്കും സൗജന്യ കോളുകളും ചെയ്യാന്‍ സാധിക്കും.
 
339 രൂപയുടെ മറ്റൊരു പ്ലാനും ബിഎസ്എന്‍എല്‍ അവതരിപ്പിച്ചിട്ടുണ്ട്. ഈ പ്ലാനില്‍ 2ജിബി ഡാറ്റയാണ് പ്രതി ദിനം ലഭ്യമാകുക. കൂടാതെ അണ്‍ലിമിറ്റഡ് ഓഫ്-ഓഫ് നെറ്റ് വോയിസ് കോളുകളും 25 മിനിറ്റ് ഓണ്‍-നെറ്റ് വോയിസ് കോളുകളും പ്രതി ദിനം ലഭിക്കുമെന്നും കമ്പനി അറിയിച്ചു.

വെബ്ദുനിയ വായിക്കുക