ബിഎംഡബ്ല്യൂ എക്സ്3, എക്സ്5 എന്നീ എസ്‌യുവികളുടെ ഗ്യാസോലൈൻ മോഡലുകള്‍ വിപണിയിലെത്തിച്ച് ഇന്ത്യയിലെ തങ്ങളുടെ പെട്രോൾ കാർ ശ്രേണി വിപുലീകരിക്കാന്‍ കമ്പനി തയ്യാറെടുക്കുന്നു. ബിഎംഡബ്ല്യൂ എക്സ്3 എക്സ് ഡ്രൈവ് 28ഐയ്ക്ക് 54.90ലക്ഷവും എക്സ്5 എക്സ് ഡ്രൈവ് 35ഐയ്ക്ക് 73.50ലക്ഷവുമാണ് ഡല്‍ഹി ഷോറൂമിലെ വില.
2.0ലിറ്റർ ഫോർ സിലിണ്ടർ എൻജിനാണ് ബിഎംഡബ്ല്യൂ എക്സ്3 എക്സ് ഡ്രൈവ് 28ഐയ്ക്ക് കരുത്തേകുന്നത്. 242 ബിഎച്ച്പിയും 350എൻഎം ടോർക്കുമാണ് ഈ എന്‍ജിന്‍ സൃഷ്ടിക്കുക. അതേസമയം 3.0ലിറ്റർ ഇൻ-ലൈൻ 6 സിലിണ്ടർ പെട്രോൾ എൻജിനാണ് എക്സ്5 എക്സ് ഡ്രൈവ് 35ഐയ്ക്ക് കരുത്തു പകരുക. ഈ എന്‍ജിനാവട്ടെ 302ബിഎച്ച്പിയും 400എൻഎം ടോർക്കും നല്‍കും.
രണ്ട് എൻജിനുകളിലും 8 സ്പീഡ് സ്റ്റെപ്‌ട്രോണിക് ട്രാൻസ്മിഷാനാണുള്ളത്. വെറും 6.5സെക്കന്റ് മാത്രമാണ് നിശ്ചലാവസ്ഥയിൽ നിന്നും 100 കിലോമീറ്റർ വേഗമാർജ്ജിക്കുന്നതിന് ഇരു എസ്‌യുവികള്‍ക്കും ആവശ്യമുള്ളത്.
മികച്ച ഡ്രൈവിംഗ് അനുഭൂതിയും ട്രാക്ഷനും നല്‍കുന്നതിനായി എക്സ് ഓൾ വീൽ ഡ്രൈവ് ഓപ്ഷനാണ് രണ്ട് പെട്രോൾ വേരിയന്റിലുള്ളത്.