ഇന്ത്യൻ നിരത്തുകള്‍ അടക്കി വാഴാൻ സുപ്പര്‍ ബൈക്കുകളുമായി ബി എം ഡബ്ല്യു മോട്ടോറാഡ്

വ്യാഴം, 30 മാര്‍ച്ച് 2017 (11:11 IST)
ഇന്ത്യന്‍ വിപണിയില്‍ അരങ്ങേറ്റം കുറിക്കാന്‍ ബി എം ഡബ്ല്യു മോട്ടോറാഡ്. അടുത്തമാസം 14നായിരിക്കും ബി എം ഡബ്ല്യു മോട്ടോറാഡിന്റെ അരങ്ങേറ്റമെന്നാണ് റിപ്പോര്‍ട്ടുകള്‍. തുടക്കത്തിൽ അഞ്ചു നഗരങ്ങളിലായിരിക്കും ബി എം ഡബ്ല്യു മോട്ടോറാഡ് ഡീലർഷിപ്പുകൾ പ്രവർത്തനം ആരംഭിക്കുക. ആദ്യഘട്ടത്തിൽ പ്രീമിയം മോട്ടോർ സൈക്കിളുകളാവും ബി എം ഡബ്ല്യു മോട്ടോറാഡിലൂടെ ലഭ്യമാകുക. ബൈക്ക് പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘ബി എം ഡബ്ല്യു ജി 310 ആർ’ ഈ വര്‍ഷം അവസാനത്തോടെയായിരിക്കും വിപണിയിലെത്തുക. 
 
കഴിഞ്ഞ ഓട്ടോ എക്സ്പോയിലാണു ഇന്ത്യയിലേക്കു പ്രവർത്തനം വ്യാപിപ്പിക്കാനുള്ള തീരുമാനം ബി എം ഡബ്ല്യു മോട്ടോറാഡ് പ്രഖ്യാപിച്ചത്. ‘ബി എം ഡബ്ല്യു എസ് 1000 ആർ ആർ’, ‘എസ് 1000 ആർ’, ‘ആർ 1200’, ‘കെ 1600’, ‘ആർ നയൻ ടി’ എന്നിവയെല്ലാം ഇന്ത്യൻ നിരത്തിലേക്കെത്തുമെന്നാണ് പ്രതീക്ഷ. ഇന്ത്യന്‍ വിപണിയില്‍ കെ ടി എം ‘390 ഡ്യൂക്ക്’, ‘മഹീന്ദ്ര മോജൊ’, ബെനെല്ലി ‘ടി എൻ ടി 300’ എന്നീ ബൈക്കുകളായിരിക്കും ബി എം ഡബ്ല്യു മോട്ടോറാഡിന്റെ പ്രധാന എതിരാളികൾ. 

വെബ്ദുനിയ വായിക്കുക