ജനുവരി ഒന്നാം തിയതി മുതല്‍ ബഹ്‌റിനില്‍ ഡീസല്‍, മണ്ണെണ്ണ വില വര്‍ദ്ധിപ്പിക്കും. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് വില വര്‍ദ്ധിപ്പിക്കാന്‍ തീരുമാനമായത്. ആഗോളവിപണിയില്‍ എണ്ണവിലയ്ക്ക് ഇടിവുണ്ടായിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഇന്ധനവില വര്‍ദ്ധിപ്പിക്കാന്‍ ബഹ്‌റിനും തീരുമാനിച്ചിരിക്കുന്നത്.
നിലവില്‍, രാജ്യത്ത് ഡീസലിന് 100 ഫില്‍സും മണ്ണെണ്ണയ്ക്ക് 25 ഫില്‍സുമാണ് ഈടാക്കിയിരുന്നത്. എന്നാല്‍, വില വര്‍ദ്ധന നിലവില്‍ വരുന്ന സാഹചര്യത്തില്‍ ജനുവരി ഒന്നുമുതല്‍ ലിറ്ററിന് 120 ഫില്‍സിനായിരിക്കും പമ്പുകളില്‍ ഡീസലും മണ്ണെണ്ണയും ലഭ്യമാകുക.
അതേസമയം, നിലവില്‍ പെട്രോള്‍ വിലയില്‍ വര്‍ദ്ധനയില്ല. എന്നാല്‍, പെട്രോള്‍ വിലയില്‍ താമസിയാതെ തന്നെ വര്‍ദ്ധന ഉണ്ടാകുമെന്ന സൂചന ഊര്‍ജ്ജമന്ത്രി ഡോ അബ്‌ദുള്‍ ഹുസൈന്‍ മിര്‍സ നല്കിയിട്ടുണ്ട്. വൈദ്യുതി, വെള്ളം സബ്‌സിഡി കൂടി വെട്ടിക്കുറയ്ക്കുന്നത് സംബന്ധിച്ച തീരുമാനം ദിവസങ്ങള്‍ക്കകം ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.