ഫ്രണ്ട് ക്യാമറ പിന്നില്‍; സവിശേഷതകള്‍ ഒളിപ്പിച്ചുവെച്ച് ഫുള്‍ സ്‌ക്രീന്‍ സ്മാര്‍ട്‌ഫോണുമായി ഷാര്‍പ്
തിങ്കള്‍, 7 ഓഗസ്റ്റ് 2017 (11:52 IST)
ഒപ്പോ ഫോണുകളുടെ കുതിച്ചു ചാട്ടത്തിന് തടയിടാല്‍ ഷാര്‍പ് സ്മാര്‍ട് ഫോണ്‍. കമ്പനിയുടെ ഏറ്റവും പുതിയ സ്മാര്‍ട്‌ഫോണ്‍ ആക്യുവോസ് എസ് 2 ( AQUOS S2 ) ആഗ്സ്റ്റ് 8ന് ചൈനയില്‍ പുറത്തിറക്കും. ആഗ്സ്റ്റ് 14 മുതല്‍ ചൈനീസ് വിപണിയില്‍ ഫോണ്‍ ലഭ്യമാവും.
ഫ്രീ ഫ്രം ഡിസ്‌പ്ലേ സാങ്കേതിക വിദ്യയാണ് പുതിയ ഫോണില്‍ ഷാര്‍പ് ഉപയോഗിച്ചിരിക്കുന്നത്. ഫോണിന്റെ മുന്‍വശം മുഴുവന്‍ സ്‌ക്രീന്‍ ആയിരിക്കും. ഫ്രണ്ട് ക്യാമറ പോലും ഈ സ്‌ക്രീനിന് പിന്നിലായിരിക്കും ഉണ്ടാവുക എന്നതാണ് ഉപഭോക്‍താക്കളെ അതിശയിപ്പിക്കുന്നത്.
ഡിസ്‌പ്ലേയ്ക്ക് 5.5 ഇഞ്ച് ബെസെല്‍ ലെസ് സ്‌ക്രീന്‍ ആയിരിക്കും ഫോണിന് എന്നല്ലാതെ മറ്റു വിവരങ്ങളൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ല. ഫോണ്‍ പുറത്തിറങ്ങിയാല്‍ മാത്രമെ കൂടുതല്‍ സവിശേഷതകളെക്കുറിച്ച് വ്യക്തമാകൂ. അതേസമയം, ആഗോള തലത്തില്‍ ഫോണ്‍ എപ്പോള്‍ പുറത്തിറക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.