കുതിച്ചുയർന്ന് അലുമിനിയം വില: കേരളത്തിൽ കിലോയ്ക്ക് 150 രൂപയോളം വില വർധിച്ചു

വെള്ളി, 17 സെപ്‌റ്റംബര്‍ 2021 (15:37 IST)
കൊച്ചി: ആഗോളവിപണിയിൽ അലുമിനിയം വില ഉയരുന്നു. കഴിഞ്ഞ 14 വർഷത്തിന് ഇടയിലേ ഏറ്റവും ഉയർന്ന നിരക്കിലാണ് ആഗോളവിപണിയിൽ അലുമിനിയം എത്തിയിരിക്കുന്നത്.
 
കഴിഞ്ഞ മൂന്നാഴ്‌ച്ചക്കിടെ 15 ശതമാനത്തിന്റെ വില വർധനവാണ് അലുമിനിയത്തിന്റെ വിലയിൽ ഉണ്ടായത്. അലുമിനിയം ഉത്‌പാദനം കൂടുതലുള്ള ഗിനിയയിലെ പട്ടാള അട്ടിമറിയെ തുടർന്ന് കയറ്റുമതി തടസപ്പെട്ടതും ചൈനയിലെ ഉത്‌പാദനം കുറഞ്ഞതുമാണ് വില ഉയരാൻ കാരണം. കേരളത്തിൽ 150 രൂപ വരെയാണ് ഒരു കിലോ അലുമിനിയത്തിന്റെ വില ഉയർന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍