മുന്നിലും പിന്നിലും ഡ്യുവല്‍ ക്യാമറ; തകര്‍പ്പന്‍ സ്മാര്‍ട്ട്ഫോണുമായി അല്‍കാടെല്‍ !

തിങ്കള്‍, 10 ഏപ്രില്‍ 2017 (15:02 IST)
പുതിയൊരു സ്മാര്‍ട്ട്‌ഫോണുമായി ടിസിഎല്‍ ഉടമസ്ഥതയിലുളള കമ്പനിയായ അല്‍കാടെല്‍ രംഗത്ത്. നാല്  ക്യാമറകളുമായാണ് ഈ ഫോണ്‍ എത്തുന്നത്. അതായത് രണ്ട് സെല്‍ഫി ക്യാമറയും രണ്ട് റിയര്‍ ക്യാമറയുമായാണ് ഫോണിനുള്ളത്. മീഡിയാടെക് ഹീലിയോ X20 പ്രോസസറാണ് ഈ ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. മിഡില്‍ ഈസ്റ്റ് പോലുളള രാജ്യങ്ങളില്‍ ലഭ്യമാകുന്ന ഈ ഫോണ്‍ എന്നായിരിക്കും ഇന്ത്യയില്‍ എത്തുകയെന്ന് വ്യക്തമല്ല.
 
5.5 ഇഞ്ച് എഫ്എച്ച്ഡി ഡിസ്‌പ്ലേ, ഡെക്കാകോര്‍ മീഡിയാടെക് ഹീലിയോ X20 പ്രോസസര്‍,  3100എംഎഎച്ച് ബാറ്ററി, 3ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എന്നീ പ്രത്യേകതകളും ഈ ഫോണിലുണ്ട്. 13എംപി റിയര്‍ ക്യാമറയാണ് ഫോണിലുള്ളത്. അതില്‍ ഒന്നില്‍ RGB സെന്‍സറും മറ്റൊന്നില്‍ സോണി IMX258 സെന്‍സറുമാണുള്ളത്. രണ്ട് ലെന്‍സിന്റേയും അപ്പാര്‍ച്ചര്‍ f/2.0യും 4കെ വീഡിയോ റെക്കോര്‍ഡിങ്ങും പിന്തുണയ്ക്കുന്നു. മുന്‍ ക്യാമറയുടെ ലെന്‍സുകളാവട്ടെ 8എംപിയും 5എംപിയുമാണുള്ളത്.    
 
ഫോണിന്റെ മുന്നിവും പിന്നിലുമായി ഡ്യുവല്‍ ടോം എല്‍ഇഡി ഫ്‌ളാഷുമുണ്ട്. കൂടാതെ അല്‍കാടെല്‍ ഫ്‌ളാഷിന് യുഎസ്ബി ടൈപ്പ്-സി പോര്‍ട്ട്,  ജിപിഎസ്, ഫിങ്കര്‍പ്രിന്റ് സെന്‍സര്‍, എല്‍ടിഇ സപ്പോര്‍ട്ട്, ഡ്യുവല്‍ സിം സപ്പോര്‍ട്ട്, ബ്ലൂട്ടൂത്ത് 4.1, വൈഫൈ എന്നീ കണക്ടിവിറ്റികളുമുണ്ട്. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിലാണ് ഈ ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 

വെബ്ദുനിയ വായിക്കുക