ആർടി‌പി‌സിആർ ഇല്ലാതെ യാത്രക്കാരെ എത്തിച്ചു, ഇൻഡിഗോ വിമാനങ്ങൾക്ക് ഒരാഴ്‌ച്ച വിലക്ക്

വ്യാഴം, 19 ഓഗസ്റ്റ് 2021 (13:15 IST)
ഇൻഡിഗോ എയർലൈൻസിന് വിലക്കേർപ്പെടുത്തി യുഎഇ. അടുത്ത ചൊവ്വാഴ്ച വരെയാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ആർടി‌പി‌സിആർ പരിശോധന നടത്താതെ യാത്രക്കാരെ ദുബായിൽ എത്തിച്ചതിനെ തുടർന്നാണ് നടപടി.
 
48 മണിക്കൂറിനിടെയുള്ള പിസിആര്‍ ടെസ്റ്റിനു പുറമേ വിമാനത്താവളത്തില്‍ നിന്ന് റാപിഡ് പിസിആര്‍ ടെസ്റ്റ് കൂടി വേണം എന്നാണ് യുഎഇയുടെ ചട്ടം. വിലക്കിന്റ് കാര്യം എല്ലാ യാത്രക്കാരെയും അറിയിച്ചിട്ടുണ്ടെന്നും പ്രവർത്തനം പുനരാരംഭിക്കുന്ന മുറയ്ക്ക് റീഫണ്ടും മറ്റും പരിഗണിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍