നൂറ് രൂപ ടിക്കറ്റ്: എയര്‍ ഇന്ത്യയുടെ സൈറ്റ് അടിച്ചുപോയി
എയര്‍ ഇന്ത്യ ദിനം പ്രമാണിച്ച് യാത്രക്കാര്‍ക്ക് വമ്പന്‍ ഓഫര്‍ നല്‍കിയ എയര്‍ ഇന്ത്യയ്ക്ക് യാത്രക്കാരുടെ സമ്മാനം. നൂറ് രൂപയ്ക്ക് ടിക്കറ്റ് വാഗ്ദാനവുമായി എത്തിയ വിമാന കമ്പനിയുടെ വെബ്സൈറ്റ് ഇപ്പോള്‍ തകര്‍ന്നിരിക്കുകയാണ്.
നൂറ് രൂപയ്ക്ക് ടിക്കറ്റ് എന്ന് കേട്ടതും യാത്രക്കാർ ഒരുമിച്ച് വെബ്സൈറ്റിലേക്ക് കയറിയതാവാം സൈറ്റ് തകരാൻ കാരണമെന്നാണ് അധികൃതര്‍ പറയുന്നത്. ഇന്നു മുതല്‍ 31വരെയാണ് എയർ ഇന്ത്യ ഡിസ്കൗണ്ട് ഓഫർ പ്രഖ്യാപിച്ചത്.
എയര്‍ ഇന്ത്യയുടെ വെബ്സൈറ്റ് വഴി ആഭ്യന്തര സര്‍വീസുകള്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് ആനുകൂല്യം ലഭ്യമാകുക. എന്നാല്‍ ടിക്കറ്റിന് യാത്രാനികുതിയും ഇന്ധന സർച്ചാർജ്ജും അധികമായി നല്‍കണം. എയര്‍ഇന്ത്യയും ഇന്ത്യന്‍ എയര്‍ലൈന്‍സും ലയിച്ചതിന്റെ ഓര്‍മ്മയ്ക്കായാണ് എയര്‍ഇന്ത്യ ദിനം ആഗസ്റ്റ് 27ന് ആചരിക്കുന്നത്.