നിവർത്തിയില്ല, മുംബൈയിലെ എയർ ഇന്ത്യ ഓഫീസ് 5000 കോടിക്ക് വിൽക്കുന്നു

Webdunia
വ്യാഴം, 5 ജൂലൈ 2018 (15:21 IST)
കടുത്ത സാമ്പത്തിക മാന്ദ്യത്തെ തുടർന്ന് എയർ ഇന്ത്യയുടെ മുംബൈയിൽ സെൻ‌ട്രൽ ഓഫീസ് വിക്കുന്ന കാര്യത്തിൽ ധാരണയായി. കെട്ടിടം 5000 കോടി രൂപക്ക് ഏറ്റെടുക്കാൻ ജവഹർലാൽ നെഹ്‌റു പോർട്ട് ട്രസ്റ്റും എയർ ഇന്ത്യയും തമ്മിൽ ധാരണയായതായി. ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. 
 
മുംബൈയിലെ നരിമാൻ പോയന്റിലുള്ള 23 നില കെട്ടിടമാണ് വിൽക്കുന്നത്. കെട്ടിടം വിൽക്കുന്നതിന് കേന്ദ്ര സർക്കാർ അനുമതി നൽകിയതോടെ ഇരു കമ്പനികളും തമ്മിൽ ധാരണയിലെത്തുകയായിരുന്നു. കെട്ടിടത്തിലെ 6 നിലകളിലാണ് എയർ ഇന്ത്യ സെൻ‌ഡ്രൽ ഓഫീസ് പ്രവ്വർത്തിച്ചിരുന്നത്. 23 നിലയുള്ള കെട്ടിടം ഈ വർഷം ഡിസംബറിൽ തന്നെ കൈമാറിയേക്കും എന്നാണ് റിപ്പോർട്ടുകൾ.
 
കെട്ടിടം കൈമാറിയാലും  എയർ ഇന്ത്യ ബിൽഡിങ് എന്ന് തന്നെ അറിയപ്പെടും എന്ന് ഷിപ്പിങ് മത്രി നിതിൻ ഗഡ്കരി വ്യക്തമാക്കി.  നേരത്തെ എയർ ഇന്ത്യ വിൽക്കാൻ കേന്ദ്ര സർക്കാർ നടപടികൾ സ്വീകരിച്ചിരുന്നെങ്കിലും. ഏറ്റെടുക്കാൻ ആരു വാരാത്ത സാഹചര്യത്തിൽ നടപടിയിൽ നിന്നും പിൻ‌മാറിയിരുന്നു. ഇതിനെ തുടർന്ന് കമ്പനിയുടെ പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്താനാണ് ഓഫീസ് സമുഛയം വിൽക്കാനുള്ള തീരുമാനത്തിലേക്ക് കമ്പനി എത്തിച്ചേർന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article