8ജിബി റാം, 128ജിബി സ്റ്റോറേജ്, 23 എം‌പി ക്യാമറ; ചരിത്രം തിരുത്താന്‍ അസൂസ് സെന്‍ഫോണ്‍ എ ആര്‍ !

Webdunia
വ്യാഴം, 17 ഓഗസ്റ്റ് 2017 (12:28 IST)
അസൂസിന്റെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണ്‍ ‘അസൂസ് സെന്‍ഫോണ്‍ എ ആര്‍’ വിപണിയിലേക്കെത്തുന്നു. വിവിധ വെര്‍ച്വല്‍ റിയാലിറ്റി പ്ലാറ്റ്ഫോമുകളായ ടാങ്കോ എ ആര്‍, ഗൂഗിള്‍ ഡേ ഡ്രീം എന്നിവയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന തരത്തിലുള്ള സ്മാര്‍ട്ട്ഫോണാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഏകദേശം 49999 രൂപയായിരിക്കും ഫോണിന്റെ വിലയെന്നാണ് റിപ്പോര്‍ട്ട്. 
 
5.7 ഇഞ്ച് ക്വാഡ് എച്ച്‌ ഡി ഡിസ്പ്ലേയുള്ള ഈ ഫോണില്‍ 23 മെഗാപിക്സല്‍ പിന്‍ക്യാമറ, 8 മെഗാപിക്സല്‍ സെല്‍ഫിക്യാമറ, 8ജിബി റാം, 128ജിബി ഇന്റേണല്‍ മെമ്മറി എന്നിവയുമുണ്ട്. ആന്‍ഡ്രോയിഡ് 7.0 നൗഗട്ട് ഒഎസില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണിന് 3300 എം എ എച്ച്‌ ബാറ്ററിയായിരിക്കും ഉണ്ടായിരിക്കുകയെന്നും റിപ്പോര്‍ട്ട് പറയുന്നു. ഓണ്‍ലൈന്‍ ഷോപ്പിംഗ് വെബ് സൈറ്റായ ഫ്ലിപ്പ്കാര്‍ട്ടിലൂടെയായിരിക്കും ഫോണിന്റെ വില്പന.

അനുബന്ധ വാര്‍ത്തകള്‍

Next Article