509 രൂപയ്ക്ക് 224 ജിബി 4ജി ഡാറ്റ, നാലുമാസം കാലാവധി; തകര്‍പ്പന്‍ ഓഫറുമായി റിലയന്‍സ് ജിയോ !

ബുധന്‍, 5 ജൂലൈ 2017 (09:20 IST)
മികച്ചൊരു ഓഫറുമായി റിലയന്‍സ് ജിയോ വീണ്ടും. ജിയോഫൈ വാങ്ങുന്നവര്‍ക്കാണ് ഈ ഓഫര്‍ ലഭിക്കുക. 309 രൂപ പാക്കേജിന്റെ കാലാവധി ജൂലൈ 31ന് അവസാനിക്കാനിരിക്കെയാണ് മറ്റൊരു കിടിലന്‍ ഓഫറുമായി കമ്പനി എത്തിയിരിക്കുന്നത്. ജിയോഫൈ വാങ്ങുന്നവര്‍ക്ക് 509 രൂപയുടെ റീച്ചാര്‍ജില്‍ 224 ജിബി ഡാറ്റ ലഭിക്കുന്ന ഓഫറാണ് ഇപ്പോള്‍ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.    
 
കൂടാതെ ഡിവൈസിന്റെ കൂടെ പുതിയ ജിയോ സിം കാര്‍ഡും ലഭിക്കും. ഇതുവഴിയാണ് 224ജിബി വരെയുള്ള ഡാറ്റ ലഭിക്കുക. ഈ ഓഫര്‍ ലഭിക്കാനും 99 രൂപയുടെ ജിയോ പ്രൈം സബ്‌സ്‌ക്രിപ്ഷന്‍ എടുക്കേണ്ടതാണ്. തുടര്‍ന്ന് ഓഫര്‍ നല്‍കിയിരിക്കുന്ന റീചാര്‍ജ് പായ്ക്കുകള്‍ തെരഞ്ഞെടുക്കുക. 149 രൂപയുടെ അടിസ്ഥാന പാക്കില്‍ മാസം രണ്ടു ജിബി നിരക്കില്‍ വര്‍ഷം 24 ജിബി ഡാറ്റ ലഭിക്കും. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമേ ഇതിന് റീചാര്‍ജ് ചെയ്യേണ്ടൂ.
 
അതോടോപ്പം 309 രൂപയുടെ പാക്ക് റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് ആറു മാസത്തേക്ക് ദിവസം ഒരു ജിബി നിരക്കില്‍ ഡാറ്റ ലഭിക്കും. അതായത് ആറു മാസത്തിനിടെ 168 ജിബി ഡേറ്റ ലഭിക്കും. 509 രൂപ റീചാര്‍ജ് പായ്ക്കില്‍ നാലു മാസത്തേക്ക് പ്രതിദിനം രണ്ടു ജിബി നിരക്കില്‍ ഡാറ്റ ലഭിക്കും. അതായത് നാലു മാസത്തേക്ക് 224 ജിബി ഡാറ്റ ഉപയോഗിക്കാമെന്ന് ചുരുക്കം.

വെബ്ദുനിയ വായിക്കുക