ആപ്പിള്‍ ഐഫോണ്‍ സിക്‌സിന് ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ച ആദ്യ ദിനം ലഭിച്ചത് 40 ലക്ഷം ഓര്‍ഡറുകള്‍. കഴിഞ്ഞ ആഴ്ച ആപ്പിള്‍ അവതരിപ്പിച്ച ഐഫോണ്‍ സിക്‌സിന് വന്‍ സ്വീകരണമാണ് ആരാധകര്‍ നല്‍കിയത്. സെപ്തംബര്‍ 19 ന് വിപണിയിലെത്തുന്ന ഐഫോണ്‍ സിക്‌സിന്ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ച് 24 മണിക്കൂര്‍ കൊണ്ടാണ് 40 ലക്ഷം ആളുകള്‍ ഫോണിനു വേണ്ടി ബുക്ക് ചെയ്തത്.
ഐഫോണ്‍ സിക്‌സും ഐഫോണ്‍ സിക്‌സ് പ്ലസും ഈ വെള്ളിയാഴ്ച മുതലാണ് ഉപഭോക്താക്കള്‍ക്ക് ലഭിച്ചു തുടങ്ങുക. എന്നാല്‍ ഒക്ടോബര്‍ വരെയുള്ള മാസങ്ങളില്‍ മുഴുവന്‍ ആവശ്യക്കാര്‍ക്കും ഐഫോണ്‍ ലഭ്യമാക്കാന്‍ സാധിക്കില്ലെന്നും കമ്പനി അറിയിച്ചു. ആപ്പിള്‍ റീട്ടെയ്ല്‍ സ്റ്റോറുകളില്‍ നിന്നും അംഗീകൃത വ്യാപാര കേന്ദ്രങ്ങളില്‍ നിന്നും നേരിട്ട് ഫോണ്‍ വാങ്ങാവുന്നതാണ്.
കഴിഞ്ഞ വര്‍ഷം ആപ്പിള്‍ വില്പനയ്‌ക്കെത്തിച്ച 90 ലക്ഷം സ്മാര്‍ട്ട്‌ഫോണുകള്‍ വിറ്റഴിച്ചത് മൂന്നു ദിവസം കൊണ്ടായിരുന്നു. കഴിഞ്ഞ ആഴ്ചയിലാണ് ആപ്പിള്‍ ഐഫോണ്‍ സിക്‌സും ഐഫോണ്‍ പ്ലസും അവതരിപ്പിച്ചത്. വലിപ്പമുള്ള സ്‌ക്രീനുകള്‍, ഉയര്‍ന്ന പ്രവര്‍ത്തനക്ഷമത എന്നിവയാണ് പുത്തന്‍ ഫോണുകളുടെ ആകര്‍ഷണം.
യുഎസ്, ഓസ്‌ട്രേലിയ, കാനഡ, ഫ്രാന്‍സ്, ജര്‍മനി, ഹോങ്ങ്കോംഗ്, ജപ്പാന്‍, സിംഗപ്പൂര്‍, യുകെ എന്നിവിടങ്ങളിലാണ് തുടക്കത്തില്‍ ഐഫോണ്‍ ലഭ്യമാക്കുക. ഒരാഴ്ചയ്ക്കു ശേഷം 20ല്‍ കൂടുതല്‍ രാജ്യങ്ങളിലേയ്ക്ക് വില്പന വര്‍ധിപ്പിക്കും.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.