ഹീറോ എച്ച്എഫ് ഡൊണ്‍ വിപണിയില്‍; ഫീച്ചറുകളും വില വിവരങ്ങളും അറിയാം

വ്യാഴം, 18 ജനുവരി 2018 (14:23 IST)
ഹീറോയുടെ പുതിയ കമ്മ്യൂട്ടര്‍ ബൈക്ക് ഹീറോ എച്ച്എഫ് ഡൊണ്‍ വിപണിയിലെത്തി. വിപണിയില്‍ ഒരിടവേളയ്ക്ക് ശേഷമാണ് എച്ച്എഫ് ഡൊണിനെ ഹീറോ തിരികെ കൊണ്ടുവരുന്നത്. 37,400 രൂപയാണ് പുതിയ ഹീറോ എച്ച്എഫ് ഡൊണിന്റെ എക്സ് ഷോറൂം വില. സില്‍വര്‍ ക്രോം തീമിനു പകരമായി ബ്ലാക്ഡ് ഔട്ട് തീമാണ് പുത്തന്‍ എച്ച്എഫ് ഡൊണിന് കമ്പനി നല്‍കിയിരിക്കുന്നത്.
 
പുതിയ ബിഎസ് IV എഞ്ചിനിലാണ് 2018 എച്ച്എഫ് ഡൊണ്‍ എത്തിയിട്ടുള്ളത്. 97.2 സിസി, സിംഗിള്‍സിലിണ്ടര്‍, എയര്‍കൂള്‍ഡ് എഞ്ചിനില്‍ നാല് സ്പീഡ് ഗിയര്‍ബോക്‌സാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 8 ബി‌എച്ച്‌പി കരുത്തും 8 എന്‍‌എം ടോര്‍ക്കുമാണ് ഈ എഞ്ചിന്‍ ഉത്പാദിപ്പിക്കുക. 
 
എഞ്ചിന്‍, ഡ്രമ്മുകള്‍, വീലുകള്‍, എക്‌സ്‌ഹോസ്റ്റ്, ഫോര്‍ക്ക്, ലെഗ് ഗാര്‍ഡ് എന്നിവയ്ക്കും ബ്ലാക്ഡ്ഔട്ട് തീമാണ് കമ്പനി നല്‍കിയിരിക്കുന്നത്. അതോടൊപ്പം തന്നെ ലളിതമാര്‍ന്ന ഡീക്കലുകളും പുതിയ എച്ച്എഫ് ഡൊണിന്റെ പ്രധാന സവിശേഷതയാണ്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍