ഫോര്‍ച്ച്യൂണറിന്റെ ആധിപത്യം അവസാനിപ്പിക്കാന്‍ പജേറോ സ്‌പോര്‍ട് സെലക്ട് പ്ലസ് !

Webdunia
ബുധന്‍, 31 മെയ് 2017 (10:08 IST)
മിത്സുബിഷിയുടെ പജേറോ സ്‌പോര്‍ട് സെലക്ട് പ്ലസ് വേരിയന്റ് ഇന്ത്യയിലെത്തി. പജേറോ സ്‌പോര്‍ടിന്റെ സ്റ്റാന്‍ഡേര്‍ഡ് വേരിയന്റില്‍ നിന്നും വളരെയേറെ മാറ്റങ്ങളുമായാണ് പജേറോ സ്‌പോര്‍ട് സെലക്ട് പ്ലസ് എത്തിയിരിക്കുന്നത്. 30.53 ലക്ഷം രൂപ വിലയിലാണ് പജേറോ സ്‌പോര്‍ട് സെലക്ട് പ്ലസ് ടൂ-വീല്‍ ഡ്രൈവ് വേരിയന്റ് എത്തുന്നത്. ഫോര്‍-വീല്‍ ഡ്രൈവ് മാനുവല്‍ വേര്‍ഷനാവട്ടെ 30.95 ലക്ഷം രൂപ വിലയിലുമാണ് മിത്സുബിഷി എത്തിക്കുന്നത്.
 
ഡ്യൂവല്‍ ടോണ്‍ കളറുകളാണ് പുതിയ മോഡലിന്റെ ഏറ്റവും പ്രധാന സവിശേഷത.  ബ്ലാക് തീം പശ്ചാത്തലത്തില്‍ ഒരുങ്ങിയിരിക്കുന്ന പജേറോ സ്‌പോര്‍ട് സെലക്ട് പ്ലസില്‍ ബ്ലാക് റൂഫ്, ബ്ലാക് അലോയ്, ബ്ലാക് വീല്‍ ആര്‍ച്ചസ് എന്നീ മാറ്റങ്ങളും ശ്രദ്ധേയമാണ്. ഇതിനെല്ലാം പുറമേ ഗ്രില്ലും ഫ്രണ്ട് ബമ്പര്‍ ഗാര്‍ഡും ബ്ലാക് തീമിലാണ് മിത്സുബിഷി ഒരുക്കിയിരിക്കുന്നത്. അതേസമയം, ഡോര്‍ ഹാന്‍ഡിലുകളും ORVM കളും ക്രോമിലാണ് കമ്പനി ഒരുങ്ങിയിട്ടുള്ളത്. 
 
ഹൈ ഇന്റന്‍സിറ്റി ഡിസ്ചാര്‍ജ് ഹെഡ്‌ലാമ്പുകള്‍, ക്രൂയിസ് കണ്‍ട്രോള്‍, എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍, ചില്ലര്‍ ബോക്‌സ്, ഫ്രണ്ട് ഹെഡ്‌റെസ്റ്റിന് പിന്നില്‍ ഇടം പിടിച്ചിരിക്കുന്ന ഡിവിഡി പ്ലെയറുകള്‍ എന്നിവയും വാഹനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പജേറോ സ്‌പോര്‍ടിലെ 2.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ തന്നെയാണ് പജേറോ സ്‌പോര്‍ട് സെലക്ട് പ്ലസിനും കരുത്തേകുന്നത്.
 
പജേറോ സ്‌പോര്‍ട് സെലക്ട പ്ലസിന്റെ ടൂ-വീല്‍ ഡ്രൈവ് വേര്‍ഷനില്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് മിത്സുബിഷി നല്‍കുന്നത്. അതേസമയം, ഫോര്‍-വീല്‍ ഡ്രൈവ് വേര്‍ഷനിലാവട്ടെ മാനുവല്‍ ട്രാന്‍സ്മിഷനുമാണ്  മിത്സുബിഷി ഒരുക്കുന്നത്. ടോയോട്ട ഫോര്‍ച്ച്യൂണര്‍, ഫോക്‌സ്‌വാഗന്‍ ടിഗ്വാന്‍, ഫോഡ് എന്‍ഡവര്‍ എന്നീ മോഡലുകളുമായാണ് മിത്സുബിഷി പജേറോ സ്‌പോര്‍ട് സെലക്ട് പ്ലസിന് വിപണിയില്‍ മത്സരിക്കേണ്ടിവരുക. 
Next Article