‘എടിഎം കൌണ്ടറില്‍ പണമില്ലെങ്കില്‍ അത് ഉപഭോക്താവിനെ അറിയിക്കണം’
വെള്ളി, 2 ഓഗസ്റ്റ് 2013 (17:40 IST)
PRO
PRO
എടിഎം കൗണ്ടറില്‍ പണം ലഭ്യമല്ലാത്ത സാഹചര്യത്തില്‍ അത് ഉപഭോക്താവിനെ അറിയിക്കണം. അതിനുള്ള സൗകര്യം ഒരുക്കാന്‍ ബാങ്കുകളോട് റിസര്‍വ് ബാങ്ക് ആവശ്യപ്പെട്ടു. പലപ്പോഴും എടിഎം കൗണ്ടറുകളില്‍ എത്തി പണം എടുക്കാന്‍ നോക്കുമ്പോഴാണ് പണമില്ലെന്ന കാര്യം മനസിലാകുന്നത്. ഈ ബുദ്ധിമുട്ട് സൌകര്യമൊരുക്കണമെന്നാണ് റിസര്‍വ് ബാങ്ക് ആവശ്യപ്പെട്ടിരിക്കുന്നത്.
എടിഎം കൗണ്ടറില്‍ ഒരു സ്‌ക്രീന്‍ സ്ഥാപിച്ച് പണം ലഭ്യമല്ലെന്നുള്ള കാര്യം ഉപഭോക്താവിനെ അറിയിക്കണം. അല്ലാത്ത പക്ഷം മറ്റ് ഏതെങ്കിലും മാര്‍ഗം വഴി വിവരം അറിയിക്കണം.
ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സേവനങ്ങള്‍ നല്‍കുന്നതിന്റെ ഭാഗമായിട്ടാണ് റിസര്‍വ്വ് ബാങ്ക് ഇത്തരത്തിലുള്ള പദ്ധതികള്‍ക്കായുള്ള നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വയ്ക്കുന്നത്. എടിഎമ്മുകളില്‍ ഉപഭോക്താവിന്റെ പരാതികള്‍ പരിഗണിയ്ക്കുന്നതിനായി സംവിധാനം ഏര്‍പ്പെടുത്താനും ഉദ്ദേശിയ്ക്കുന്നുണ്ട്.