ഭക്‍ഷ്യ, ഭക്‍ഷ്യേതര ഗാര്‍ഹിക ഉത്പന്നങ്ങളുടെ നിര്‍മ്മാതാക്കളായ ഹിന്ദുസ്ഥാന്‍ യുണിലിവര്‍ ലിമിറ്റഡിന്‍റെ അറ്റാദായത്തില്‍ 5.4 ശതമാനം വര്‍ധന. ഡിസംബര്‍ 31ന് അവസാനിച്ച മൂന്നാം പാദത്തില്‍ യുണിലിവറിന്‍റെ അറ്റാദായം 649 കോടി രൂപയായി ഉയര്‍ന്നു. മുന്‍ വര്‍ഷം ഇതേ കാലയലവില്‍ 615 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റാദായം.
വില്‍പനയില്‍ ഉയര്‍ച്ചയുണ്ടായതാണ് അറ്റാദായം ഉയരാന്‍ കാരണമായതെന്ന് കമ്പനി അറിയിച്ചു. വ്യക്തിഗത ഉത്പന്നങ്ങള്‍, ഭക്‍ഷ്യ സാധനങ്ങള്‍, കുടിവെള്ളം എന്നീ മേഖലയില്‍ ശക്തമായ വളര്‍ച്ചയാണ് നേടിയതെന്ന് കമ്പനി ചെയര്‍മാന്‍ ഹരീഷ് മന്‍വാണി പറഞ്ഞു. സോപ്പ്, ഡിറ്റര്‍ജന്‍റ് എന്നിവയുടെ വില്‍പനയും ഉയര്‍ന്നതായി അദ്ദേഹം അറിയിച്ചു.