ഹാള്‍മാര്‍ക്കിംഗ് കേന്ദ്രങ്ങളില്‍ നിന്ന് കിലോക്കണക്കിനു സ്വര്‍ണ്ണം പിടിച്ചു
ബുധന്‍, 30 ഒക്‌ടോബര്‍ 2013 (17:24 IST)
PRO
സ്വര്‍ണ്ണത്തിന്‍റെ ശുദ്ധിയുടെ പര്യായമായി പറയുന്ന ഹാള്‍ മാര്‍ക്കിംഗ് നല്‍കുന്നതിനായി ഏര്‍പ്പെടുത്തിയിട്ടുള്ള കേന്ദ്രങ്ങളില്‍ നിന്ന് കണക്കില്‍ പെടാത്ത കോടിക്കണക്കിനുള്ള കിലോക്കണക്കിനു സ്വര്‍ണ്ണം പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്.
കഴിഞ്ഞ ദിവസം സംസ്ഥാനത്തെ 33 വിവിധ കേന്ദ്രങ്ങളിലായി വാണിജ്യ നികുതി വകുപ്പ് നടത്തിയ റെയ്ഡിലാണു രേഖകളില്‍ പെടാത്തെ സ്വര്‍ണ്ണം പിടിച്ചെടുത്തത്.
എറണാകുളത്തെ ഒരു സ്ഥാപനത്തില്‍ നിന്നു മാത്രമായി 20 കിലോ സ്വര്‍ണ്ണം പിടിച്ചെടുത്തു. 916 തുടങ്ങിയ ഹാള്‍മാര്‍ക്ക് ചെയ്യലിനായി കടകളില്‍ നിന്ന് ഇത്തരം കേന്ദ്രങ്ങളിലേക്ക് കൊണ്ടുവരുന്നതും തിരിച്ചു കൊണ്ടുപോകുന്നതും രേഖകളിലാതെയാണെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണു റെയ്ഡിനു തുടക്കമിട്ടത്.
തിരുവനന്തപുരത്തെ ഒരു കടയില്‍ നിന്ന് ഇത്തരത്തിലുള്ള 6 കിലോ സ്വര്‍ണ്ണം പിടിച്ചെടുത്തിട്ടുണ്ട്. അതേ സമയം ചില ഹാള്‍ മാര്‍ക്കിംഗ് കേന്ദ്രങ്ങള്‍ പിഴ ഉള്‍പ്പെടെയുള്ള നികുതി അടച്ച ശേഷം അവരുടെ സ്വര്‍ണ്ണം തിരികെ വാങ്ങിയിട്ടുണ്ട്.