സ്‌പ്ലെന്‍ഡര്‍ എന്‍എക്‌സ്ജി വിപണിയില്‍

Webdunia
രാജ്യത്തെ ബൈക്ക്‌ വില്‍പ്പനയില്‍ മുന്നിലുള്ള ഹീറോ ഹോണ്ടയുടെ പുതിയ ബൈക്കായ സ്‌പ്ലെന്‍ഡര്‍ എന്‍.എക്‌സ്‌.ജി നിരത്തുകളിലെത്തുന്നു.

ഹീറോ ഹോണ്ട കമ്പനി വില്‍പ്പന വിഭാഗം വൈസ്‌ പ്രസിഡന്റ്‌ അനില്‍ ദുവ പുതിയ ബൈക്ക്‌ തിങ്കളാഴ്ച രാവിലെ പുറത്തിറക്കി.

ഇതിന്റെ രണ്ട്‌ വിഭാഗങ്ങളിലുള്ള ബൈക്കുകളാണ്‌ കമ്പനി പുറത്തിറക്കിയിരിക്കുന്നത്‌ - ഒന്നിന്റെ വില -ഡല്‍ഹി ഷോറൂം വില - 40,990 രൂപയാണെങ്കില്‍ രണ്ടാമത്തേതിന്റെ വില 41,990 രൂപയാണ്‌.

പുതിയ ബൈക്കില്‍ കാസ്റ്റ്‌ വീലുകളാണ്‌ ഉപയോഗിക്കുന്നത്‌. പുതിയ ബൈക്കിന്‌ നിരവധി ആകര്‍ഷണങ്ങള്‍ ഉണ്ടെന്നാണ്‌ കമ്പനി അവകാശപ്പെടുന്നത്‌.

നിലവിലെ രണ്ടാം സ്ഥാനക്കാരായ ബജാജ്‌ ആട്ടോയുമായി പ്രതിവര്‍ഷം ഒരു ലക്ഷത്തിലേറെ ബൈക്കുകളുടെ വില്‍പ്പന കൂടുതലുണ്ട്‌. ഹീറോ ഹോണ്ടാ ബൈക്ക്‌ വില്‍പ്പന ഇനിയും വര്‍ദ്ധിപ്പിക്കാന്‍ ഈ പുതിയ ബൈക്കിന് കഴിയുമെന്നാണ്‌ കമ്പനിയുടെ കണക്കുകൂട്ടലുകള്‍.