സ്‌പെക്ട്രം; കേന്ദ്രസര്‍ക്കാരിന് 60,000 കോടി രൂപയുടെ ലേലവാഗ്ദാനം

വെള്ളി, 14 ഫെബ്രുവരി 2014 (10:11 IST)
PRO
സ്‌പെക്ട്രം ലേലത്തില്‍ കേന്ദ്രസര്‍ക്കാറിന് 60,000 കോടി രൂപയുടെ ലേലവാഗ്ദാനം ലഭിച്ചു. 2 ജി സേവനത്തിനുപയോഗിക്കുന്ന 900 മെഗാഹെര്‍ട്‌സും 1800 മെഗാഹെര്‍ട്‌സുമുള്ള ബാന്‍ഡുകളുടെ ലേലമാണ് നടന്നത്.

എട്ട് ടെലികോംകമ്പനികള്‍ ലേലത്തില്‍ പങ്കെടുത്തു. 68 വട്ടം ലേലം നടന്നതായി ഔദ്യോഗികകേന്ദ്രങ്ങള്‍ അറിയിച്ചു. 2010-ല്‍ സര്‍ക്കാര്‍ നടത്തിയ 3ജി സ്‌പെക്ട്രം ലേലത്തില്‍ ലഭിച്ച തുകയുടെ 90 ശതമാനം 2 ജി സ്‌പെക്ട്രം ലേലത്തില്‍ ലഭിച്ചു. 67,718.95 കോടിരൂപയാണ് 3 ജി ലേലത്തില്‍ ലഭിച്ചത്.

ഭാരതി എയര്‍ടെല്‍, വൊഡാഫോണ്‍, ഐഡിയ സെല്ലുലാര്‍, റിലയന്‍സ് ജിയോ ഇന്‍ഫോകോം, എയര്‍സെല്‍, ടാറ്റ ടെലിസര്‍വീസസ്, ടെലിവിങ്‌സ് (യൂണിനോര്‍), റിലയന്‍സ് കമ്യുണിക്കേഷന്‍സ് എന്നിവയാണ് ലേലത്തില്‍ പങ്കെടുത്ത കമ്പനികള്‍.

ലേലവാഗ്ദാനം നല്‍കിയ കമ്പനികള്‍ മാര്‍ച്ച് മുപ്പത്തൊന്നിനകം തുക ഗഡുക്കളായി അടച്ചാല്‍ ഈ സാമ്പത്തികവര്‍ഷംതന്നെ സര്‍ക്കാറിന് 18,273 കോടി രൂപ ലഭിക്കും.

വെബ്ദുനിയ വായിക്കുക