സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിപ്പ് തുടരുന്നു. പവന് 80 രൂപ വര്‍ധിച്ച് 16840 രൂപയായി.ഇതാദ്യമായാണ് പവന്‍ വില 16800 രൂപയിലധികമാകുന്നത്. ഗ്രാമിന് പത്ത് രൂപ വര്‍ധിച്ച് 2105 രൂപയിലുമെത്തി.
ആഗോള വിപണിയിലെ വിലവര്‍ധനയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. ആഗോള വിപണിയില്‍ സ്വര്‍ണം ട്രോയ് ഔണ്‍സിന് (31.1ഗ്രാം) 2.37 ഡോളര്‍ ഉര്‍ന്ന് 1,529.07 ഡോളര്‍ നിരക്കിലാണ് വ്യാപാരം തുടരുന്നത്.
പണപ്പെരുപ്പം സംബന്ധിച്ച ആശങ്കകളും പശ്ചിമേഷ്യയിലെ സംഘര്‍ഷവുമാണ് സ്വര്‍ണത്തിന് വില ഉയര്‍ത്തുന്നത്. യൂറോപ്പ് മേഖലകളിലെ കടക്കെണിയും യൂറോ-ഏഷ്യന്‍ രാജ്യങ്ങളില്‍ സാമ്പത്തിക വളര്‍ച്ച കുറയുമെന്ന സൂചനകളുമാണു സ്വര്‍ണത്തിലേക്കു നിക്ഷേപം നടത്താന്‍ കാരണമാകുന്നത്. ഡോളറിനെതിരെ രൂപയുടെ മൂല്യം കുറഞ്ഞതും സ്വര്‍ണത്തിന്റെ വിലവര്‍ധനയ്ക്കു കാരണമാകുന്നു.