സ്വര്‍ണവില താഴ്ന്നു, പവന് 17240 രൂപ

ബുധന്‍, 20 ജൂലൈ 2011 (11:43 IST)
സ്വര്‍ണവില താഴ്ന്നു. ചൊവ്വാഴ്ച റെക്കോര്‍ഡ് നിലയിലെത്തിയ വില ഇന്ന് താഴുകയായിരുന്നു. പവന്‌ 120 രൂപയുടെ കുറവാണ് ഇന്ന് ഉണ്ടായത്‌. 17240 രൂപയാണ്‌ പവന്‌ ഇന്നത്തെ വില. ബുധനാഴ്ച പവന്‌ 17360 രൂപയായിരുന്നു വില.

ഒരു ഗ്രാം സ്വര്‍ണത്തിന് 2155 രൂപയായി. ഇന്ന് 15 രൂപയുടെ കുറവാണ് ഉണ്ടായത്. രാജ്യാന്തര വിപണിയില്‍ വിലയിടിവുണ്ടായത് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുകയായിരുന്നു.

കുറച്ചുനാളായി സ്വര്‍ണവില കുതിച്ചുയര്‍ന്ന് 17000 കടന്ന് മുന്നേറുകയായിരുന്നു. ആഗോള വിപണിയിലെ വിലവര്‍ദ്ധനവിന് അനുസരിച്ചാണ് ആഭ്യന്തരവിപണിയിലും വില ഉയര്‍ന്നത്.

വെബ്ദുനിയ വായിക്കുക