മാരുതി ജിപ്‌സി ഇന്ത്യന്‍ ന്യത്തില്‍നിന്ന് പടിയിറങ്ങുമ്പോള്‍ പകരമെത്തുക മഹീന്ദ്ര സ്‌കോര്‍പിയോയും ടാറ്റ സഫാരിയുമെന്ന് റിപ്പോര്‍ട്ടുകള്‍.
30000 പുതിയ വാഹനങ്ങള്‍ വാങ്ങാനായി മൂവായിരം കോടി രൂപയുടെ പദ്ധതിയും തയാറായിക്കഴിഞ്ഞു. ഇതിലേറെയും സഫാരിയും സ്‌കോര്‍പിയോയുമാണ്.
നാലു വര്‍ഷത്തിനുള്ളില്‍ സൈന്യത്തില്‍നിന്ന് ജിപ്‌സി പൂര്‍ണമായും ഒഴിവാക്കപ്പെടും. പെട്രോളിന്റെ വിലവര്‍ധനയാണ് ജിപ്‌സിയെ ഒഴിവാക്കാനുള്ള ഒരു കാരണമായി സൈന്യം ചൂണ്ടിക്കാട്ടുന്നത്.
സ്‌കോര്‍പിയോ, സഫാരി എന്നിവയുടെ മിലിട്ടറി പതിപ്പിന്റെ പരീക്ഷണം ഈ വര്‍ഷം ജോധ്‌പുരിലും സിക്കിമിലും നടക്കുമെന്ന് െസെനികവൃത്തങ്ങള്‍ വ്യക്‌തമാക്കി.