സേവന നികുതി: കിംഗ്‌ഫിഷര്‍ ഉടന്‍ 60 കോടി അടയ്ക്കണം

ബുധന്‍, 4 ഏപ്രില്‍ 2012 (16:23 IST)
PRO
PRO
കിംഗ്‌ഫിഷര്‍ എയര്‍ലൈന്‍‌സിനോട് സേവന നികുതി ഉടന്‍ അടയ്ക്കാന്‍ നികുതി വകുപ്പ് അധികൃതര്‍ ആവശ്യപ്പെട്ടു. സേവന നികുതി ഇനത്തില്‍ 60 കോടി രൂപ ഉടന്‍ അടയ്ക്കനാണ് ആവശ്യപ്പെട്ടിട്ടുള്ളത്.

കമ്പനിയുടെ ബാങ്ക് അക്കൌണ്ടുകള്‍ മരവിപ്പിച്ചിരുന്നത് പിന്‍‌വലിച്ചിട്ടുണ്ടെന്ന് സെന്‍‌ട്രല്‍ ബോര്‍ഡ് ഓഫ് എക്സൈസ് ആന്‍ഡ് കസ്റ്റംസ് ചെയര്‍മാന്‍ എസ് കെ ഗോയെല്‍ പറഞ്ഞു. നികുതി അടയ്ക്കാത്തതിനാല്‍ അടുത്തിടെ കിംഗ്‌ഫിഷറിന്റെ നിരവധി അക്കൌണ്ടുകള്‍ ആദായനികുതി വകുപ്പ് മരവിപ്പിച്ചിരുന്നു.

ശമ്പളക്കുടിശ്ശിക തീര്‍ക്കാമെന്ന് കമ്പനി ഉടമ വിജയ് മല്യ ഉറപ്പുനല്‍കിയതിനെ തുടര്‍ന്ന് സമരത്തില്‍ നിന്ന് പി‌ന്‍‌മാറിയതായി കഴിഞ്ഞ ദിവസം കിംഗ്‌ഫിഷര്‍ ജീവനക്കാര്‍ അറിയിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക