തൃശൂര്‍ ആസ്ഥാനമായുള്ള കാത്തലിക് സിറിയന്‍ ബാങ്ക് വിവിധ കാലയളവിലുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്കുള്ള പലിശനിരക്ക് ഉയര്‍ത്തി.
പുതിയ നിരക്ക് അനുസരിച്ച് ഏഴു ദിവസം മുതല്‍ 14 ദിവസംവരെയുള്ള നിക്ഷേപങ്ങള്‍ക്ക് 4.75 ശതമാനം പലിശ ലഭിക്കും. ഇതിനൊപ്പം 15 മുതല്‍ 45 ദിവസംവരെയുള്ള നിക്ഷേപങ്ങള്‍ക്ക് അഞ്ചു ശതമാനവും 46 മുതല്‍ 90 ദിവസംവരെയുള്ള നിക്ഷേപങ്ങള്‍ക്ക് 5.5 ശതമാനം പലിശയും നല്‍കും.
അതേ സമയം 180 ദിവസം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 8.5 ശതമാനവും ഒരു വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 10.15 ശതമാനവും അഞ്ചു വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 9.25 ശതമാനം പലിശയും നല്‍കും.
മുതിര്‍ന്ന പൗരന്മാരുടെ ആറു മാസം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 9 ശതമാനം പലിശ ലഭിക്കും. ഇതിനൊപ്പം ഒരു വര്‍ഷം വരെയുള്ളവയ്ക്ക് 10.6 ശതമാനവും രണ്ടു വര്‍ഷം വരെയുള്ള വയ്ക്ക് 10.25 ശതമാനം പലിശയും ലഭിക്കും. അതുപോലെ അഞ്ചു വര്‍ഷം വരെയുള്ളവയ്ക്ക് 9.75 ശതമാനം നിരക്കിലും പലിശ ലഭിക്കും.