അവശ്യ വസ്തുക്കളുടെ വിലവര്‍ധന സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ഡല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിത് പ്രധാനമന്ത്രിയെ കാണും. വിലവര്‍ധന സംബന്ധിച്ച് ഒരു റിപ്പോര്‍ട്ട് തയ്യാറാക്കി വരികയാണെന്നും ഇത് പ്രധാനമന്ത്രിക്ക് സമര്‍പ്പിക്കുമെന്നും ഷീല ദീക്ഷിത് പറഞ്ഞു.
റീട്ടെയില്‍ വിപണിയില്‍ പഞ്ചസാരയുടെ വിലയാണ് ഏറ്റവുമധികം ഉയര്‍ന്നിരിക്കുന്നത്. പൂഴ്ത്തിവെപ്പ് തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് അവര്‍ പറഞ്ഞു. 14 സ്ഥലങ്ങളില്‍ സര്‍ക്കാര്‍ കഴിഞ്ഞ മൂന്ന് ദിവസങ്ങളായി റെയ്ഡ് നടത്തിയതായി മുഖ്യമന്ത്രി അറിയിച്ചു.