വിമാനയാത്രക്കാര്‍ക്ക് അധികനിരക്കുകള്‍ വരുന്നു. ഇഷ്ടസീറ്റ്. ചെക്ക് ഇന്‍ ബാഗേജ്, ഉച്ചഭക്ഷണം, ലഘുഭക്ഷണം, കുടി വെളളം ഒഴികെ പാനീയങ്ങള്‍, എയര്‍ലൈന്‍ ലോഞ്ച്, സ്പോര്‍ട്സ്- സംഗീത ഉപകരണങ്ങള്‍ എന്നിവ കൊണ്ടുപോകുന്നതിനും മറ്റും പണം ഈടാക്കുമെന്ന് റിപ്പോര്‍ട്ട്.
ഭാരമുള്ള ബാഗുകള്‍ തുടങ്ങിയവയ്ക്ക് യാത്രക്കാരില്‍ പണം ഈടാക്കാന്‍ വിമാനക്കമ്പനികള്‍ക്ക് അനുമതി നല്‍കിയതായി സിവില്‍ വ്യോമയാന മന്ത്രി അജിത് സിംഗ് അറിയിച്ചു.
വിമാനക്കമ്പനികളുടെ വരുമാനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണു കേന്ദ്രസര്‍ക്കാര്‍ ഈ തീരുമാനമെടുത്തത്. 2008ല്‍ സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് ചില അമേരിക്കന്‍ കമ്പനികളാണ് ആദ്യം ഇത്തരത്തില്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചത്.
ഒരു സ്വതന്ത്ര കണ്‍സള്‍ട്ടന്റ് ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി ഇത്തരത്തില്‍ തീരുമാനമെടുത്തത്. ചില വിമാനക്കമ്പനികള്‍ മുന്നിലെ മൂന്നു നിര സീറ്റുകള്‍ കൂടാതെ എമര്‍ജന്‍സി വാതിലിന് അടുത്തുള്ള 12, 13 നിരകളിലുള്ള സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കുന്നുണ്ട്.
നിയന്ത്രണ തത്ത്വങ്ങള്‍ എയര്‍ലൈന്‍ കമ്പനികള്‍ ലംഘിക്കുകയാണെങ്കില്‍ അതു തടയാന്‍ സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറലിന് അധികാരമുണ്ടായിരിക്കും.