ഡോളറിനെതിരായ രൂപയുടെ വിനിമയ നിരക്കില്‍ വെള്ളിയാഴ്ച രാവിലെ 21 പൈസയുടെ നേട്ടമുണ്ടായി. വെള്ളിയാഴ്ച രാവിലെ തുടക്കത്തില്‍ രൂപയുടെ വിനിമയ നിരക്ക് ഇതോടെ 49.46 എന്ന നിലയിലേക്കുയര്‍ന്നു.
ഓഹരി വിപണിയില്‍ വെള്ളിയാഴ്ച രാവിലെയുണ്ടായ മികച്ച തുടക്കവും പൊതുമേഖലയിലെ ബാങ്കുകളുടെ വന്‍ തോതിലുള്ള ഡോളര്‍ വില്‍പ്പനയുമാണ് രൂപയ്ക്ക് നേട്ടമുണ്ടാക്കിയത്.
ബുധനാഴ്ച വൈകിട്ട് വിനിമയ വിപണിയില്‍ വ്യാപാരം അവസാനിപ്പിച്ച സമയത്ത് രൂപയുടെ നില 49.67/68 എന്ന നിലയിലായിരുന്നതാണ് വെള്ളിയാഴ്ച രാവിലെ 49.46 ലേക്ക് ഉയര്‍ന്നത്.