അടുത്ത സാമ്പത്തിക വര്‍ഷം വായ്പാ വളര്‍ച്ചാ നിരക്ക് 15 ശതമാനമായി ഉയരുമെന്ന് രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ ഐസിഐസിഐ പ്രതീക്ഷ പ്രകടിപ്പിച്ചു. മുംബൈയില്‍ ബാങ്ക് മാനേജിംഗ് ഡയറക്ടര്‍ ചന്ദ കൊച്ചാര്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഭവന, വാഹന വായ്പാ മേഖലയില്‍ ബാങ്കിന് വളര്‍ച്ച കൈവരിക്കാനായിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വരും മാസങ്ങളില്‍ ഈ മേഖലകളില്‍ വായ്പാ വിതരണം കൂടുതല്‍ കാര്യക്ഷമമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആഗോള തലത്തിലെ സാമ്പത്തിക പ്രതിസന്ധി ഐസിഐസിഐ ഉള്‍പ്പെടെയുള്ള ബാങ്കുകളുടെ വായ്പാ വിതരണത്തെ കാര്യമായി ബാധിച്ചിരുന്നു. ബാങ്കുകളുടെ വായ്പാ വളര്‍ച്ച കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഇടിയുകയും ചെയ്തിരുന്നു.
നടപ്പു സാമ്പത്തിക വര്‍ഷം മൊത്തത്തിലുള്ള വായ്പാ വളര്‍ച്ചാ നിരക്ക് പതിനാറ് ശതമാനത്തിലെത്തുമെന്നാണ് റിസര്‍വ്വ് ബാങ്കിന്‍റെ വിലയിരുത്തല്‍. നിക്ഷേപ പലിശ നിരക്ക് ദ്രുതഗതിയില്‍ വര്‍ദ്ധിപ്പിക്കാന്‍ ബാങ്കിന് പദ്ധതിയില്ലെന്ന് അദ്ദേഹം പറഞ്ഞു.