വന്‍ നികുതി അടച്ച് നെടുമ്പാശേരി വഴി സ്വര്‍ണം ഇറക്കുന്നു
വെള്ളി, 13 ഡിസംബര്‍ 2013 (10:11 IST)
PRO
രാജ്യാന്തര വിമാനത്താവളം വഴി വന്‍തോതില്‍ സ്വര്‍ണം നികുതിയടച്ചു കൊണ്ടുവരുന്നതായി കസ്റ്റംസിന്റെ റിപ്പോര്‍ട്ട്.
ഡിസംബര്‍ ഒന്നു മുതല്‍ 11 വരെ 61.64 കിലോഗ്രാം സ്വര്‍ണമാണു നെടുമ്പാശേരി വിമാനത്താവളത്തിലൂടെ നിയമവിധേയമായി ഇറക്കുമതി ചെയ്തത്. ഇതിന് 1.61 കോടി രൂപ കസ്റ്റംസ് നികുതി ഈടാക്കി.
സെപ്റ്റംബറില്‍ നികുതിയടച്ചു കടത്തിയതു 3.26 കിലോഗ്രാം സ്വര്‍ണം മാത്രമായിരുന്നു. അതേസമയം, 20 കിലോഗ്രാം സ്വര്‍ണം അനധികൃതമായി കടത്താന്‍ ശ്രമിച്ചതു പിടികൂടി. നവംബറില്‍ അനധികൃതമായി കടത്താന്‍ ശ്രമിക്കുന്നതിനിടെ പിടികൂടിയ 11.21 കിലോഗ്രാം സ്വര്‍ണത്തില്‍ 10.98 കിലോഗ്രാം സ്വര്‍ണവും കടത്തിയത് 54 ശ്രീലങ്കക്കാര്‍ ചേര്‍ന്നായിരുന്നു.
ഇക്കാലയളവില്‍ സ്വര്‍ണ കള്ളക്കടത്ത് ഉണ്ടായതേയില്ലെന്നും ശക്തമായ നിരീക്ഷണം ഏര്‍പ്പെടുത്തിയതു മൂലമാണ് ഇതു നേടാനായതെന്നും കസ്റ്റംസ് അധികൃതര്‍ അറിയിച്ചു.