റെയില്‍വേയില്‍ 6 മാസത്തിനുള്ളില്‍ 3 ലക്ഷം പേര്‍ക്ക് തൊഴില്‍
ശനി, 5 ഫെബ്രുവരി 2011 (16:23 IST)
PRO
PRO
ഇന്ത്യന്‍ റെയില്‍വേയില്‍ അടുത്ത ആറ് മാസത്തിനുള്ളില്‍ മുന്ന് ലക്ഷം പേരെ പുതുതായി നിയമിക്കും. റെയില്‍വേ മന്ത്രി മമതാ ബാനര്‍ജിയാണ് ഇക്കാര്യം അറിയിച്ചത്.
അടുത്ത ആറ് മാസത്തിനുള്ളില്‍ 2.5 ലക്ഷം മുതല്‍ മൂന്ന് ലക്ഷം വരെ ആള്‍ക്കാര്‍ക്ക് റെയില്‍വേ മേഖലയില്‍ ജോലി നല്‍കും. റെയില്‍വേയില്‍ അവസരത്തിനായി മൂന്നു കോടിയിലധികം പേരുടെ അപേക്ഷ ഇപ്പോള്‍ തന്നെ ലഭിച്ചിട്ടുണ്ടെന്ന് മമത പറഞ്ഞു.
രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലായിരിക്കും എഴുത്തു പരീക്ഷ നടക്കുക. പരീക്ഷയും മറ്റ് നടപടിക്രമങ്ങളും പൂര്‍ത്തിയാകാന്‍ ആറ് മാസമെടുക്കുമെന്നും മമത പറഞ്ഞു.