റിസർവ് ബാങ്ക് ധനനയം ഏപ്രിൽ ഏഴിന് പ്രഖ്യാപിക്കും പലിശനിരക്കിൽ മാറ്റമുണ്ടായേക്കില്ല

ശനി, 3 ഏപ്രില്‍ 2021 (08:53 IST)
റിസർവ് ബാങ്ക് ഗവർണർ ശക്തികാന്തദാസ് അടുത്തയാഴ്‌ച പുതിയ സാമ്പത്തിക വർഷത്തിലെ ആദ്യ ധനനയം പ്രഖ്യാപിക്കും. 2021-22ൽ സർക്കാരിന്റെ വൻ വായ്പാ പദ്ധതി സുഗമമാക്കുന്നതിനും പലിശനിരക്കിൽ മാറ്റമില്ലാതെ നിലനിർത്താനും റിസർവ് ബാങ്ക് ശമിക്കുമെന്നാണ് റിപ്പോർട്ടുകൾ.
 
റിപ്പോ നിരക്ക് നാല് ശതമാനമായി തന്നെ നിലനിർത്തിയേക്കുമെന്നാണ് സാമ്പത്തിക വിദ​ഗ്ധരുടെ വിലയിരുത്തൽ. 2021 ഏപ്രിൽ അഞ്ച് മുതൽ ഏഴ് വരെയാണ് ധനനയ സമിതി യോ​ഗം ചേരുന്നത്. ഏപ്രിൽ ഏഴിന് റിസർവ് ബാങ്ക് ​ഗവർണർ ആർബിഐയുടെ ധനനയം പ്രഖ്യാപിക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍