ഗുജറാത്തില്‍ റിലയന്‍സ് ഒരു ലക്ഷം കോടി രൂപ നിക്ഷേപിക്കുമെന്ന് ഇന്ത്യയിലെ അതിസമ്പന്നന്‍ മുകേഷ് അംബാനി. ഗാന്ധിനഗറില്‍ വൈബ്രന്റ് ഗുജറാത്ത് ഉന്നതതല സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തങ്ങളുടെ പാത പിന്തുടരാന്‍ ഓരോ നിക്ഷേപകരെയും ക്ഷണിക്കുന്നതായും മുകേഷ് അംബാനി പറഞ്ഞു. മുകേഷ് അംബാനിയെ കൂടാതെ അമ്പതോളം വ്യവസായ പ്രമുഖരും രാജ്യത്തുനിന്നും വിദേശത്തുനിന്നുമുള്ള സി ഇ ഒമാരും പങ്കെടുത്തു. ഗാന്ധിനഗറിലെ സ്വങ്ക് മഹാത്മ മന്ദിറിലായിരുന്നു സമ്മേളനം.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയും സമ്മേളനത്തില്‍ പങ്കെടുത്തു. 2003ല്‍ ഗുജറാത്ത് മുഖ്യമന്ത്രി ആയിരിക്കേ നരേന്ദ്ര മോഡി ആയിരുന്നു വൈബ്രന്റ് ഗുജറാത്ത് ആരംഭിച്ചത്. മോഡിയെ കൂടാതെ യു എസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയും യു എന്‍ ജനറല്‍ സെക്രട്ടറി ബാന്‍ കി മൂണും സമ്മേളനത്തില്‍ പങ്കെടുത്തു.
ഓരോ വൈബ്രന്റ് ഗുജറാത്ത് സമ്മേളനവും മുമ്പത്തേക്കാള്‍ വിജയകരമാണെന്ന് അംബാനി പറഞ്ഞു. എല്ലാത്തിലും പങ്കെടുക്കാനുള്ള ഭാഗ്യം തനിക്ക് ഉണ്ടായിട്ടുണ്ടെന്നും അംബാനി പറഞ്ഞു.