റിലയന്‍സ് ഇന്‍ഡസ്ട്രീസിന് നേട്ടം

വെള്ളി, 22 ജനുവരി 2010 (12:23 IST)
ഡിസംബര്‍ 31ന് അവസാനിച്ച മൂന്നാം പാദത്തില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്‍റെ അറ്റാദായം 14.5 ശതമാനം ഉയര്‍ന്നു. 4008 കോടി രൂപയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്‍റെ മൂന്നാം പാദത്തിലെ അറ്റാദായം. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 3501 കോടി രൂപയായിരുന്നു ആര്‍‌ഐഎല്‍ അറ്റാദായം.

മൂന്നാം പാദത്തില്‍ റിലയന്‍സിന്‍റെ വില്പന വരുമാനം 56856 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 31563 കോടി രൂപയായിരുന്നു റിലയന്‍സിന്‍റെ വില്പന വരുമാനം. കമ്പനിയുടെ പെട്രോ കെമിക്കല്‍ വരുമാനത്തില്‍ മൂന്നാം പാദത്തില്‍ 17 ശതമാനം വര്‍ധന രേഖപ്പെടുത്തി.

വെബ്ദുനിയ വായിക്കുക