രൂപയുടെ മൂല്യത്തില്‍ ഇടിവ്

വ്യാഴം, 28 ജൂലൈ 2011 (11:34 IST)
യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ ഇടിവ്. ബുധനാഴ്ച അഞ്ച് പൈസയുടെ നഷ്ടമാണ് വിപണിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

ഫൊറെക്സ് വിപണിയില്‍ ആഭ്യന്തര കറന്‍സിയുടെ മൂല്യം ഡോളറിന് 44.13 രൂപയെന്ന നിലയിലാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം ഡോളറിനെതിരെ രൂപ 10 പൈസയുടെ നേട്ടത്തോടെ 44.08/09 എന്ന നിലയിലാണ് വ്യാപാരം നിര്‍ത്തിയത്.

മറ്റ് കറന്‍സികള്‍ക്കെതിരെ ഡോളറിന്റെ മൂല്യം വര്‍ധിച്ചതാണ് രൂപയ്ക്ക് തിരിച്ചടിയായത്. വിപണി തുടക്കത്തില്‍ നഷ്ടത്തിലാണെന്നതും രൂപയ്ക്ക് പ്രതികൂലമായി.

വെബ്ദുനിയ വായിക്കുക