മുംബൈ: നഷ്ടം 4000 കോടി

മുംബൈയില്‍ ബുധനാഴ്ച രാത്രി ഉണ്ടായ ഭീകരാക്രമണം മൊത്തം 4000 കോടി രൂപയോളം നഷ്ടമുണ്ടാക്കിയെന്ന് റിപ്പോര്‍ട്ടുകള്‍. വാണിജ്യ നഗരമായ മുംബൈയ്ക്ക് ഭീകരാക്രമണം കനത്ത ആഘാതമാണ് ഏല്‍പ്പിച്ചത്.

സമ്പദ് വ്യവസ്ഥയ്ക്ക് കനത്ത ആഘാതമാണ് ഭീകരാക്രമണം ഉണ്ടാക്കിയത്. ഹോട്ടലുകള്‍, കടകള്‍, മറ്റ് വ്യവസായങ്ങള്‍ എന്നിവ അടഞ്ഞ് കിടന്നതാണ് നഷ്ടത്തിന്‍റെ തീവ്രത വര്‍ദ്ധിപ്പിച്ചത്. ഒരു ദിവസം 1000 കോടി രൂപയുടെ നഷ്ടം എന്ന തോതിലാണ് കണക്കെടുക്കേണതെന്ന് അസോചാം സെക്രട്ടറി ഡി എസ് രവത് പറഞ്ഞു.

നാല് ദിവസം നഗരം ഭീകരാക്രമണത്തിന്‍റെ ഞെട്ടലിലായിരുന്നു. ഇതു കൊണ്ട് തന്നെ 4000 കോടി രൂപയുടെ നഷ്ടം തന്നെ ഉണ്ടാകുമെന്ന് രവത് പറഞ്ഞു.

വ്യാഴാഴ്ച ബോംബെ ഓഹരി കമ്പോളം, ദേശീയ ഓഹരി കമ്പോളം മറ്റ് ക്രയ വിക്രയ കേന്ദ്രങ്ങള്‍ എന്നിവ പ്രവര്‍ത്തിച്ചിരുന്നില്ല. ഭീകരാക്രമണം ടെലിവിഷന്‍, സിനിമാ വ്യവസായത്തെയും ദോഷകരമായി ബാധിച്ചു.

വെബ്ദുനിയ വായിക്കുക