മാരുതി പെട്രോള്‍ കാറുകളുടെ ഉത്പാദനം നിര്‍ത്തുന്നു

വെള്ളി, 8 മാര്‍ച്ച് 2013 (17:06 IST)
PRO
രാജ്യത്തെ ഏറ്റവും വലിയ കാര്‍ ഉത്പാദകരായ മാരുതി സുസുകി പെട്രോള്‍ കാറുകളുടെ ഉത്പാദനം താല്‍ക്കാലികമായി നിര്‍ത്തുന്നു.

ശനിയാഴ്ച മുതല്‍ ഗുഡ്ഗാവ് പ്ലാന്റില്‍ പെട്രോള്‍ കാറുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കുമെന്ന് കമ്പനി വക്താവ് അറിയിച്ചു. പെട്രോള്‍ കാറുകളുടെ വില്‍പന കുറഞ്ഞതിനെ തുടര്‍ന്നാണ് നിര്‍മ്മാണം നിര്‍ത്തുന്നത്.

വര്‍ധിച്ചു വരുന്ന ഇന്ധനവിലയും പണപെരുപ്പവുമാണ് വില്‍പന കുറയാന്‍ കാരണമെന്നാണ് കണക്കാക്കുന്നത്.

വെബ്ദുനിയ വായിക്കുക