മലേഷ്യയുടെ ജിഡിപി വളര്‍ച്ചയില്‍ ഇടിവ്

വ്യാഴം, 28 മെയ് 2009 (14:19 IST)
മലേഷ്യയുടെ ജിഡിപി നിരക്കില്‍ ഇടിവ്. ആദ്യപാദത്തിലെ കണക്കനുസരിച്ചാ‍ണിത്. കഴിഞ്ഞ കൊല്ലം ഇതേസമയത്തെ അപേക്ഷിച്ച് 6.2 ശതമാനമാണ് ഇടിവ് രേഖപ്പെടുത്തിയത്.

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശേഷം ആദ്യമായാണ് മലേഷ്യയുടെ ജിഡിപി നിരക്ക് ഇത്രയധികം താഴുന്നത്. ആഭ്യന്തര ഉല്‍‌പാദന വളര്‍ച്ചാ നിരക്ക് ഇനിയും താഴുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ നല്‍കുന്ന സൂചന.

കയറ്റുമതിയെ ആ‍ശ്രയിക്കുന്ന ഏഷ്യയിലെ പ്രമുഖ രാജ്യങ്ങളില്‍ ഒന്നാണ് മലേഷ്യ. ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ ഭാഗമായി മിക്ക ഏഷ്യന്‍ രാജ്യങ്ങളിലും ജിഡിപി വളര്‍ച്ചാ നിരക്കില്‍ കുറവുണ്ടാകുമെന്നാണ് പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്.

വെബ്ദുനിയ വായിക്കുക