ആഗോള ഭക്‍ഷ്യ വില അപകടകരമായ നിലയിലാണ് ഇപ്പോഴെന്ന് ലോകബാങ്ക്. ഭക്‍ഷ്യ വില ക്രമാതീതാം വണ്ണം ഉയരുന്നത് മിഡില്‍ ഈസ്റ്റ് , മധ്യ ഏഷ്യ രാജ്യങ്ങളില്‍ രാഷ്ടീയ- സാമൂഹ്യ അവസ്ഥകള്‍ തകടം മറിക്കാന്‍ കാരണമാകുമെന്ന് ലോകബാങ്ക് മേധാവി റോബോര്‍ട്ട് സോള്ളിക്ക് പറഞ്ഞു.
ഭക്‍ഷ്യവില ഇപ്പോള്‍ അപകടകരമായ നിലയിലാണ്. ലോകമെമ്പാടുമുള്ള പാവപ്പെട്ട ജനങ്ങള്‍ ഇതുമൂലം ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരികയാണ്. ഈജിപ്തിലെ കലാപത്തിന്റെ പ്രധാന കാരണം ഭക്‍ഷ്യവിലയിലുണ്ടായ വര്‍ദ്ധനയല്ലെന്നും ലോകബാങ്ക് മേധാവി പറഞ്ഞു.
ലോകബാങ്ക് ചൊവ്വാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ ഭക്‍ഷ്യവില ക്രമാതീതമായി വര്‍ദ്ധിക്കുന്നത് ചൂണ്ടിക്കാട്ടുന്നുണ്ട്.