ബ്ലാക്ബറിയും ഇഎം‌ഐയായി വാങ്ങാം

ബുധന്‍, 29 മെയ് 2013 (17:10 IST)
PRO
പ്രമുഖ ബ്രാന്‍ഡായ ബ്ലാക്ബറിയും ഇന്ത്യയില്‍ ഇഎംഐ സ്കീം പ്രഖ്യാപിച്ചു. തങ്ങളുടെ ഏറ്റവും മികച്ച സ്മാര്‍ട് ഫോണുകള്‍ എന്ന് ബ്ലാക്ബറി ആവകാശപ്പെടുന്ന Z10 നും ബ്ലാക്ബറി കേവ് 9220 നുമാണ് കമ്പനി ഇപ്പോള്‍ ഇഎംഐ സ്കീം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Z10 വാങ്ങാനായി ഒന്‍പത് തവണകളായി 4,799 രൂപയാണ് അടയ്ക്കേണ്ടത്. ബ്ലാക് ബറി കേവ് വാങ്ങാനായി 799 രൂപ മാസതവണയില്‍ 12 മാസമാണ് അടയ്ക്കേണ്ടത്. ആക്സിസ്, എച്ഡിഎഫ്സി, സിറ്റി, എച്എസ്ബിസി, ഐസിഐസി, കോട്ടക്, എസ്ബിഐ, സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേര്‍ഡ് ബാങ്ക് എന്നീ ബാങ്കുകളുടെ ക്രഡിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്കാണ് നിലവില്‍ മാസ തവണകളായി പണമടച്ച് ഫോണ്‍ സ്വന്തമാക്കാന്‍ കഴിയുക.

വെബ്ദുനിയ വായിക്കുക