ബാങ്കുകള്‍ സ്വര്‍ണം ഇറക്കുമതി ചെയ്യുന്നതില്‍ റിസര്‍വ് ബാങ്ക് നിയന്ത്രണം
ചൊവ്വ, 14 മെയ് 2013 (12:28 IST)
PRO
PRO
കറന്റ് അക്കൗണ്ട് കമ്മി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ബാങ്കുകള്‍ സ്വര്‍ണം ഇറക്കുമതി ചെയ്യുന്നതില്‍ റിസര്‍വ് ബാങ്ക് നിയന്ത്രണമേര്‍പ്പെടുത്തി. സ്വര്‍ണാഭരണ വ്യാപാരികളുടെ കയറ്റുമതി ആവശ്യം കണക്കിലെടുത്ത് പരിധിയിലുള്ള ഇറക്കുമതി മാത്രമെ നടത്താവൂ എന്ന് റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചു.
ആഭ്യന്തര വിപണിയില്‍ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് താഴ്ത്തുക എന്നതും ലക്ഷ്യമിടുന്നു. കഴിഞ്ഞമാസത്തെ റിപ്പോര്‍ട്ട് അനുസരിച്ച് ഇറക്കുമതി 138% വര്‍ധിച്ച് ഏഴര ബില്യന്‍ ഡോളറിലെത്തി. കഴിഞ്ഞവര്‍ഷം ഇതേ സമയത്ത് ഇറക്കുമതി 3.1 ബില്യന്‍ ഡോളറിന്റേതായിരുന്നു. സ്വര്‍ണത്തിന്റെ ഇറക്കുമതി ഉയര്‍ന്നതിനെത്തുടര്‍ന്ന് വ്യാപാരക്കമ്മി 17.8 ബില്യന്‍ ഡോളറായി ഉയരുകയും ചെയ്തു.
ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ നേരിടുന്ന ഇപ്പോഴത്തെ ഏറ്റവും വലിയ ഭീഷണി കറന്റ് അക്കൗണ്ട് കമ്മിയിലെ ശക്തമായ സമ്മര്‍ദമാണെന്നു റിസര്‍വ് ബാങ്ക് വ്യക്തമാക്കി. വിദേശ കറന്‍സിയുടെ അകത്തേക്കും പുറത്തേക്കുമുള്ള അന്തരമാണ് കറന്റ് അക്കൗണ്ട് കമ്മി. കഴിഞ്ഞ ഒക്ടോബര്‍- ഡിസംബര്‍ കാലയളവില്‍ കറന്റ് അക്കൗണ്ട് കമ്മി 6.7 ശതമാനമെന്ന റിക്കാര്‍ഡ് തലത്തിലെത്തിയിരുന്നു